11:07pm 05 September 2026
NEWS
കല്ലിശ്ശേരി - കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് പരമ്പരയാകുന്നു
16/09/2025  07:45 PM IST
nila
കല്ലിശ്ശേരി - കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് പരമ്പരയാകുന്നു

ചെങ്ങന്നൂർ:  കല്ലിശ്ശേരി - കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് പരമ്പരയാകുന്നു. കല്ലിശ്ശേരി മുതൽ 
ആശുപത്രിയുടെ സമീപം  പ്രയാർ മേടപ്പടി റോഡിലും ,അമ്പീ രേത്ത്‌ മുക്ക് , തിക്കേക്കാട് ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 
-റോഡിൻ്റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുവാൻ ഇടമില്ലാതെ പൊതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാണ് ഇവിടെ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്നത്. 
സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുന്ന വാഹനങ്ങളാണ് റോഡ് അരിക് കയ്യേറി പാർക്ക് ചെയ്തിരിക്കുന്നതെന്ന് പരാതി ഉയരുന്നു. 
ഇതു വഴി കടന്നു വരുന്ന ഇരുചക്ര വാഹന യാത്രക്കാരടക്കം വളരെയേറെ വീർപ്പുമുട്ടിയാണ് പോകുന്നത്, അനധികൃത പാർക്കിംഗ് കാരണം കഴിഞ്ഞ '
ദിവസം സ്കൂൾ ബസ് അടക്കം
 മണിക്കൂറുകളാണ് കുരുക്കിൽപ്പെട്ടത്.
 അടിയന്തിര ഘട്ടത്തിൽ ഒരു ആംബുലൻസിനു പോലും കടന്നു പോകുവാൻ പറ്റാത്ത രീതിയിലാണ് പാർക്കിംഗ് .  പോരാത്തതിന് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴി ശരിയാംവണ്ണം മൂടാത്തതും വാഹനങ്ങൾക്ക് കടന്നു പോകുവാൻ പ്രയാസമേറുകയാണ്.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ ഉപയോഗിച്ച സർജിക്കൽ മാസ്ക്കു കളും ആശുപത്രിയിൽ നിക്ഷേപിക്കാതെ
റോഡരികിൽ വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇതു സംബന്ധിച്ച് നാട്ടുകാർ
പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ടത്ര നടപടി എടുത്തിട്ടില്ല.
അധികൃതരുടെ ഭാഗത്തു നിന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വേണ്ട സംവിധാനങ്ങളോ ഹോം ഗാർഡുകളോ ഇല്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.